അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം : ടൂറിസ്റ്റ് ബസ്സുകളിൽ ഒന്നു പൊലീസ് കസ്റ്റഡിയിൽ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Jaihind News Bureau
Thursday, November 28, 2019

കൊല്ലത്ത് സ്കൂളുകളിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസ്സുകളിൽ ഒന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊട്ടരക്കര പൊലീസാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. സ്കൂൾ വളപ്പിൽ മരണക്കളി നടത്തിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്‍ററി സ്കൂളിലും കൊട്ടരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലുമാണ് സമാന സംഭവങ്ങൾ അരങ്ങേറിയത്. ഒരു കാറും പത്ത് ബൈക്കുകളും ഇതിന് പുറമേ അഭ്യാസ പ്രകടനത്തിൽ അണിനിരന്നിരുന്നു. ഇത് ഓടിച്ച വരുടെ ലൈസൻസും റദ്ദാക്കും. ഇതിൽ ലൈസൻസ് ഇല്ലാത്തവരുടെ രക്ഷിതാക്കൾക്കെതിരെ കേസ്സ് എടുക്കും. വിനോദയാത്രയ്ക്ക് പുറപ്പെടും മുൻപായിരുന്നു അപകട പ്രകടനം.