വിഴിഞ്ഞത്ത് സ്കൂൾ ബസ് കനാലിലേക്കു മറിഞ്ഞു; നിരവധി കുട്ടികൾക്ക് പരിക്ക്

Jaihind Webdesk
Thursday, October 25, 2018

വിഴിഞ്ഞം ചൊവ്വരയിൽ സ്കൂൾ ബസ് കനാലിലേക്കു മറിഞ്ഞു. നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസ് കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു. കുട്ടികളുടെ ആരുടെയും പരുക്ക് ഗുരുതരമല്ല.

പുന്നക്കുളം പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ മിനി ബസ് ആണ് രാവിലെ എട്ടോടെ അപകടത്തില്‍പ്പെട്ടത്. സ്കൂളിലേക്കു പോകുമ്പോൾ ചൊവ്വര കാവുനട റോഡിൽ വച്ചായിരുന്നു അപകടം. റോ‍ഡരികിലെ മണ്ണിടിഞ്ഞതിനെ തുടർന്നായിരുന്നു അപകടമെന്നാണ് സൂചന.