എ.കെ ആന്‍റണി കോൺഗ്രസ് കോർ കമ്മിറ്റി അധ്യക്ഷന്‍

Jaihind Webdesk
Saturday, September 15, 2018

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എ.കെ ആന്‍റണിയെ കോൺഗ്രസ് കോർ കമ്മിറ്റി അധ്യക്ഷനായി രാഹുൽഗാന്ധി നിയമിച്ചു. ജയറാം രമേശാണ് കമ്മിറ്റിയുടെ കൺവീനർ. പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷനായി പി.ചിദംബരത്തെയും കൺവീനറായി രാജീവ് ഗൗഡയേയും നിയമിച്ചു. പ്രചരണ വിഭാഗം കമ്മിറ്റി അധ്യക്ഷൻ ആനന്ദ്ശർമ്മയും കൺവീനർ പവൻ ഖേരയുമാണ്.