കാസർകോട് : ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെയുള്ള യുഡിഎഫിന്റെ വടക്കൻ മേഖല തീരദേശ ജാഥയ്ക്ക് കാസര്‍കോട് തുടക്കമായി. ടി.എൻ.പ്രതാപൻ എം.പി. നയിക്കുന്ന ജാഥ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.വി തോമസ് ആവശ്യപ്പെട്ടു. സിപിഎമ്മിന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടിക്കണക്കിന് രൂപ കമ്മീഷൻ വാങ്ങിയിട്ടാണ് ആഴക്കടൽ മത്സ്യബന്ധന കരാറിൽ എൽഡിഎഫ് സർക്കാർ ഒപ്പ് വെച്ചതെന്ന് ടി. എൻ പ്രതാപൻ എം പി പറഞ്ഞു.