രാജ്യത്തെ സാമ്പത്തിക നിക്ഷേപത്തിന്റെ അടിത്തറ തകർച്ചയിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
പ്രതിദിനം 5 ട്രില്യൺ കാഴ്ച്ചകൾ കാണിക്കുന്നതും, മാധ്യമങ്ങളുടെ തലക്കെട്ട് കൈകാര്യം ചെയ്യുന്നതും രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കില്ല എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ. വിദേശത്ത് സ്പോൺസർ ചെയ്ത ഇവന്റുകളിൽ നിന്ന് നിക്ഷേപകർ വരുന്നില്ല. ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള വിശ്വാസത്തിന് കോട്ടം തട്ടിയെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ സാമ്പത്തിക നിക്ഷേപത്തിന്റെ അടിത്തറതകർന്നു എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
चकाचौंध दिखा कर रोज 5 ट्रिलियन-5 ट्रिलियन बोलते रहने या मीडिया की हेडलाइन मैनेज करने से आर्थिक सुधार नहीं होता। विदेशों में प्रायोजित इवेंट करने से निवेशक नहीं आते। निवेशकों का भरोसा डगमगा चुका है। आर्थिक निवेश की जमीन दरक गई है। #BjpBadForBusiness https://t.co/G1YvZRrvvD
— Priyanka Gandhi Vadra (@priyankagandhi) September 18, 2019
എന്നാല്‍ ബിജെപി സര്‍ക്കാര്‍ സത്യം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. ലോകത്തെ സാമ്പത്തിക ശക്തിയായി മാറാനുള്ള പ്രയാണത്തില്‍ ഈ മാന്ദ്യം ഒരു “സ്പീഡ് ബ്രേക്കര്‍” പോലെ വിലങ്ങുതടിയാകുമെന്നും ഈ തെറ്റ് തിരുത്താതെ മുന്നേറാനാകില്ലെന്നും മറ്റ് ഗിമ്മിക്സുകളൊന്നും ഫലം ചെയ്യില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
मगर भाजपा सरकार इस सच्चाई को स्वीकार नहीं कर रही। आर्थिक महाशक्ति बनने की दिशा में ये मंदी ‘स्पीड ब्रेकर’ है, इसको सुधारे बिना सब रंग-रोगन बेकार है। #मंदीकीमार
— Priyanka Gandhi Vadra (@priyankagandhi) September 18, 2019