
ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അരുവിക്കര സ്വദേശിയായ നഴ്സിംഗ് വിദ്യാര്‍ത്ഥി ആദിത്യന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ബെംഗളൂരു ബിടിഎല് സ്കൂള്‍ ഓഫ് നഴ്സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ആദിത്യനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ കുടുംബം വലിയ ദുരൂഹത തയും സംശയവും ഉയര്‍ത്തിയിരിക്കുകയാണ്.
പഠനത്തില്‍ മിടുക്കനായ അദിത്യനെ അദ്ധ്യാപകന് ലഹരിക്ക് അടിമയാണെന്ന് ചിത്രീകരിച്ച് അപമാനിച്ചെന്ന പരാതിയാണ് കുടുംബം ഉയര്‍ത്തുന്നത്. ഇതിന്റെ പേരില്‍ പലകുറി ആദിത്യന് ദുരനുഭവങ്ങള്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് കുടുംബം പരാതിപ്പെടുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതിയും മൊഴിയും നല്‍കിയിട്ടുണ്ട്. നാട്ടില്‍ കൊണ്ടുവന്ന മൃതദേഹം പിതാവ് പ്രദീപ് കുമാറിന്റെ കുടുംബവീട്ടില്‍ സംസ്കരിച്ചു.നാട്ടുകാര്‍ക്കും കുടുംബത്തിനും ഏറെ പ്രിയപ്പെട്ടവനായിരുന്നു ആദിത്യന്റെ വേര്‍പാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. മിഥുന് രാജിന്റെ ദാരുണ മരണത്തിന് പിന്നാലെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ ജീവന് കൂടി ക്യാമ്പസില്‍ പൊലിഞ്ഞത്.