പൂവച്ചലില്‍ തെരുവ് നായ ആക്രമണം: കുട്ടികളടക്കം 12 പേര്‍ക്ക് കടിയേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Jaihind News Bureau
Friday, May 1, 2026

തിരുവനന്തപുരം: പൂവച്ചലില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. വീരണകാവ്, ചായ്ക്കുളം, പട്ടകുളം എന്നീ വാര്‍ഡുകളിലാണ് നായ കുട്ടികളെയടക്കം ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

കഴിഞ്ഞ ദിവസം തുടങ്ങിയ നായയുടെ ആക്രമണം ഇന്നും തുടരുകയായിരുന്നു. മനുഷ്യര്‍ക്ക് പുറമെ പ്രദേശത്തെ ഏഴോളം വളര്‍ത്തുമൃഗങ്ങളെയും പത്തോളം കോഴികളെയും നായ കടിച്ചു പരിക്കേല്‍പ്പിച്ചു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും കൂടുതല്‍ ആളുകളെ ആക്രമിക്കാന്‍ മുതിരുകയും ചെയ്തതോടെ നാട്ടുകാര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നു.
ചികിത്സ:

നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവര്‍ക്ക് പേവിഷബാധയ്ക്കെതിരെയുള്ള വാക്‌സിനടക്കമുള്ള അടിയന്തര ചികിത്സകള്‍ നല്‍കിവരികയാണ്.