തിരൂരില്‍ യുവതിയും ഒന്നര വയസുകാരനായ മകനും കിണറ്റില്‍ മരിച്ച നിലയില്‍

Jaihind News Bureau
Tuesday, April 21, 2026

തിരൂര്‍: എഴൂര്‍ സ്വദേശിനിയായ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഴൂര്‍ സ്വദേശി ഇര്‍ഫാന (30), മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. വീട്ടുപറമ്പിലെ കിണറ്റിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

യുവതി കുഞ്ഞുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ഇര്‍ഫാനയുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

നാല് മാസം മുമ്പ് ഇര്‍ഫാനയുടെ ഉമ്മ മരണപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഇര്‍ഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.