കൊല്ലത്ത് ജാമ്യത്തിനിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

Jaihind News Bureau
Saturday, March 14, 2026

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. വാഹനത്തിലെത്തിയ സംഘമാണ് അതിക്രമം നടത്തിയത്.

ഏത് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.