KERALA GOLD RATE| വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില: ഗ്രാമിന് 9170 രൂപ

Jaihind News Bureau
Saturday, July 19, 2025

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 9170 രൂപയാണ് ഇന്ന് ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 73360 രൂപയായി. വിപണിയിലെ ഈ വിലവര്‍ദ്ധനവ് ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.