എഐഎസ്എഫ് നേതാവിനെതിരായ അതിക്രമം ; 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Jaihind Webdesk
Friday, October 22, 2021

 

തിരുവനന്തപുരം : എഐഎസ്എഫ് വനിതാ നേതാവിനെതിരായ ആക്രമണത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എംജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും ശാരീരികമായി ആത്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.

എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സിഎ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം  കെഎം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുര്യാക്കോസ്, സുധിൻ എന്നിവർക്കെതിരെയാണ് കേസ്. സ്ത്രീക്കെതിരായ അതിക്രമത്തിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് പെണ്‍കുട്ടി മൊഴി നൽകിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.