സാഹിത്യം ഒഴികെയുള്ള നൊബേൽ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. മെഡിസിൻ പുരസ്‌കാര പ്രഖ്യാപനമാണ് ആദ്യം നടക്കുക.
ലൈംഗിക അപവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സാഹിത്യത്തിന് ഇക്കൊല്ലം പുരസ്‌കാരം പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മെഡിസിൻ പുരസ്‌കാരമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഒക്‌ടോബർ രണ്ടിന് ഭൗതികശാസ്ത്രം, മൂന്നിന് രസതന്ത്രം, അഞ്ചിന് സമാധാന നൊബേൽ എട്ടിന് സാമ്പത്തിക നൊബേൽ എന്നിങ്ങനെയാണ് പ്രഖ്യാപിക്കുന്നത്.
70 വർഷത്തിന് ശേഷമാണ് സാഹിത്യമില്ലാതെ നൊബേൽ. ഈ വർഷത്തെ ജേതാവിന്‍റെ പേര് അടുത്ത വർഷത്തെ പുരസ്‌കാരങ്ങൾക്കൊപ്പം പ്രഖ്യാപിക്കും. ഇത്തവണത്തെ സമ്മാന പ്രഖ്യാപനത്തിന്‍റെ സ്ഥാനത്ത് ശൂന്യമായ താൾ ഒഴിച്ചിടും. അതേസമയം സ്വീഡിഷ് എഴുത്തുകാരും കലാകാരന്മാരും പത്രപ്രവർത്തകരും ചേർന്ന് രൂപം നൽകിയ ബദൽ സാഹിത്യ നൊബേൽ 12 പ്രഖ്യാപിക്കും.