പ്രഥമ ലീഡർ കെ കരുണാകരൻ ജൻമശതാബ്ദി ദേശീയ പുരസ്‌കാരം സമ്മാനിച്ചു

Jaihind News Bureau
Friday, July 6, 2018

എല്ലാ മതേതര വിശ്വാസികളും ഒന്നിക്കേണ്ട കാലഘട്ടത്തിൽ ചിലർ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. വളരെ അപകടം പിടിച്ച കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് പ്രഥമ ലീഡർ കെ കരുണാകരൻ ജന്മശതാബ്ദി അവാർഡ് ആര്യാടൻ മുഹമ്മദിന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://youtu.be/jJhxBqv8PLw

രാഷ്ട്രീയ തൊഴിലാളി സംഘടനാ നേതാക്കളേയും നിറഞ്ഞ സദസിനെയും സാക്ഷിയാക്കിയാണ് ഐ.എൻ.ടി.യു.സിയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പ്രഥമ ലീഡർ കെ കരുണാകരൻ ജൻമശതാബ്ദി ദേശീയ പുരസ്‌കാരം എ. കെ ആന്റണി മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് സമ്മാനിച്ചത്.

കേരള പിറവിക്ക് ശേഷം കേരളം കണ്ട ഒന്നാമത്തെ നേതാവായിരുന്നു കെ കരുണാകരനെന്ന് എ.കെ ആന്റണി പറഞ്ഞു. പ്രതിസന്ധിക്കിടയിലൂടെ അദ്ദേഹം തൊഴിലാളി പ്രസ്ഥാനത്തെ വളർത്തിയതെന്നും ആന്റണി അഭിപ്രായപ്പെട്ടു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു

കെ കരുണാകരനോടൊപ്പം പ്രവർത്തിച്ച കാലത്തെ ഓർമകൾ ആര്യാടൻ മുഹമ്മദ് മറുപടി പ്രസംഗത്തിൽ പങ്കുവച്ചു. പെരുമ്പടവം ശ്രീധരൻ, സൂര്യ കൃഷ്ണമൂർത്തി, കാവാലം ശ്രീകുമാർ, പന്തളം ബാലൻ, ഡോ. എം.ഐ സഹദുള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.