കാസര്‍ഗോഡ് ജില്ലയില്‍ കനത്ത മഴ തുടരുന്നു; മുഴുവന്‍ പുഴകളും കരകവിഞ്ഞ് ഒഴുകുന്നു

Jaihind News Bureau
Thursday, August 16, 2018

കാസർഗോഡ് ജില്ലയിലും മഴ ശക്തമായി തുടരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിട്ടുണ്ട്. ഒരാഴ്ചയായി പെയ്യുന്ന മഴയിൽ ജില്ലയിലെ മുഴുവൻ പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. കുടാതെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

ബംഗളുരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പൂർണമായും നിലച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് സുള്ള്യ, മടിക്കേരി, മൈസൂർ, ബാഗ്ളൂർ ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

കാസർഗോഡ് ജില്ലയുടെ മലയോര മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്. ഇവിടങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ റവന്യൂ പോലീസ് ഫയർ ഫോർസ് അടക്കമുള്ളവരെ ആവശ്യഘട്ടത്തിൽ ഇറക്കാൻ സജ്ജമാക്കിയതായും ജില്ലാ ഭരണ കൂടം അറിയിച്ചു.