കാസർകോട് നേരിയ ഭൂചലനം

Jaihind News Bureau
Wednesday, September 18, 2019

കാസർകോട് പൂച്ചക്കാട് മീത്തൽ തൊട്ടിയിൽ 15 ഓളം വീടുകളിൽ ഭൂചലനം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭൂചലനം നേരിട്ടത്. വീടുകളിൽ അകത്തെ ഡോറുകൾ തനിയെ അടയുകയും, ജനൽ പാളികൾ, പാത്രങ്ങൾ അടക്കം താഴെ വീഴുകകയും ഉണ്ടായി. വീട്ടുക്കാരൊക്കെ പരിപ്രാന്തരായി ഓടുകയായിരുന്നു. കുട്ടികൾ കൂട്ടമായി നിലവിളിക്കുന്നത് കേട്ട് ജനങ്ങൾ ഓടിയെത്തി സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.