കര്‍ണാടകയിലെ ഡാമുകള്‍ തുറന്നു; വെള്ളപ്പൊക്കഭീഷണിയില്‍ തമിഴ്നാട്

Jaihind News Bureau
Sunday, August 12, 2018

കർണാടകയിലെ ഡാമുകൾ തുറന്നതോടെ അയൽ സംസ്ഥാനമായ തമിഴ്നാട് വെള്ളപ്പൊക്ക ഭീഷണിയിൽ. കാവേരി നദി കടന്നുപോകുന്ന തമിഴ്‌നാട്ടിലെ ആറ് ജില്ലകളിലാണ് ആശങ്ക നിലനിൽക്കുന്നത്.

കർണാടകയിലെ കബനി, കെ.ആർ.എസ് ഡാമുകളാണ് തുറന്നുവിട്ടിരിക്കുന്നത്. ഈ ജലം മേട്ടൂർ ഡാമിൽ ഇന്നെത്തുമെന്നാണ് പ്രതീക്ഷ. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് തമിഴ്നാട് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഡാമുകൾ തുറന്നത് കൃഷ്ണഗിരി, ധർമപുരി, സേലം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ എന്നീ ജില്ലകളെയാണ് ബാധിക്കുക. നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് ജില്ാല കളക്ടർമാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.