അമേരിക്ക-ചൈന വ്യാപാരയുദ്ധം മുറുകുന്നു അമിതനികുതി ചുമത്തുമെന്ന് ട്രംപ്; ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈന

Jaihind News Bureau
Wednesday, June 20, 2018

ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന സാധനങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഉൽപന്നങ്ങൾക്ക് അമിത നികുതി ചുമത്തിയാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈനീസ് വ്യാപാരമന്ത്രാലയം പ്രതികരിച്ചു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപരയുദ്ധം തുടരുകയാണ്. അമേരിക്കക്കെതിരെ ചൈന ശക്തമായ മറുപടിയുമാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന സാധനങ്ങൾക്ക് അധിക നികുതി ചുമത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമിത നികുതി ചുമത്തിയാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ചൈനീസ് വ്യാപാരമന്ത്രാലയം പ്രതികരിച്ചത്.

20,000 കോടി ഡോളറിന്റെ ചൈനീസ് ഉൽപന്നങ്ങളാണ് അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്നത്. ഡൊണാൾഡ് ട്രംപിന്റെ ഈ പ്രഖ്യാപനത്തോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ വഷളാകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിലൂടെ ചൈന അന്യായമായി പണം സമ്പാദിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചൈന നിലപാട് തിരുത്തിയില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക നികുതി ഉടൻ ചുമത്തുമെന്നും ട്രംപ് പറഞ്ഞു.

ഇതിന് മുന്നോടിയായി അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപന്നങ്ങളുടെ കൃത്യമായ കണക്കെടുക്കാൻ ട്രംപ് നിർദേശം നൽകി. ചൈനയും യു.എസും തമ്മിലുള്ള വ്യാപാരബന്ധം ഇരു രാജ്യങ്ങൾക്കും ഗുണമുള്ളതാകണമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ ഭീഷണി പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി ചൈന രംഗത്തെത്തിത്.