വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

Jaihind News Bureau
Monday, August 12, 2019

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.  59 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 280 വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 42 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു.

ഇന്ത്യൻ സ്‌കോറിങിൽ കോലി ബാറ്റുമായി തിളങ്ങിയപ്പോൾ ഭുവനേശ്വർകുമാർ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകളുംനേടി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിതഓവറിൽ ഏഴ് വിക്കറ്റിൽ 279റൺസായിരുന്നു സമ്പാദ്യം.

മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് സെഞ്ചുറി നേടി. 112 പന്തിൽ നിന്നാണ് കോലി സെഞ്ചുറി തികച്ചത്.