ലോക ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പ്‌ : പി.വി സിന്ധു സെമിയിൽ

Jaihind News Bureau
Saturday, August 4, 2018

ലോക ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പ്‌ സിന്ധു സെമിയിൽ. ജപ്പാന്റെ നൊസോമി ഒഖുഹാരയെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തി പിവി സിന്ധു സെമിയിൽ.

58 മിനുട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ ജയം. രണ്ടു ഗെയിമുകളിലും ഒപ്പത്തിനൊപ്പം ഇരു താരങ്ങളും പൊരുതിയെങ്കിലും അവസാന നിമിഷം സിന്ധു മുന്നിലെത്തുകയായിരുന്നു. 21-17, 21-19 എന്ന സ്‌കോർ നിലയിലായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു സിന്ധു മുന്നിലായിരുന്നു. പിന്നീട് 17-13 ന്റെ ലീഡ് നേടി മത്സരത്തിൽ ഏറെ മുന്നിലെത്തുകയായിരുന്നു.

ഒടുവിൽ ആദ്യ ഗെയിം 21-17 എന്ന സ്‌കോറിനു സിന്ധു കൈക്കലാക്കി. രണ്ടാം ഗെയിമിൽ ഒരു ഘട്ടത്തിൽ ഒഖുഹാര 9-3നു ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും ഇടവേള സമയത്ത് ലീഡ് നില 8-11 ആയി സിന്ധു കുറച്ച് കൊണ്ടുവന്നു. ഇടവേളയ്ക്ക് ശേഷം മൂന്ന് പോയിന്റ് നേടി ജപ്പാൻ താരത്തിനൊപ്പം സിന്ധു എത്തി. പിന്നീട് ഇരു താരങ്ങളും ലീഡ് മാറി മാറി നേടി. 19-19 ൽ ഇരു താരങ്ങളും ഒപ്പമെത്തിയെങ്കിലും സിന്ധു ഗെയിം 21-19നു നേടി സെമി ഉറപ്പിച്ചു. സെമിയിൽ സിന്ധുവിന്റെ എതിരാളി അകാനെ യമാഗൂച്ചിയാണ്.