ജപ്പാൻ ഓപ്പൺ : പി.വി. സിന്ധുവിന് വിജയത്തുടക്കം

Jaihind News Bureau
Thursday, July 25, 2019

ജപ്പാൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് വിജയത്തുടക്കം. ആദ്യ റൗണ്ട് പോരാട്ടത്തിൽ ചൈനീസ് താരം യു.ഹാനിനെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തി സിന്ധു രണ്ടാം റൗണ്ടിൽ കടന്നു.

സ്‌കോർ: 21-9, 21-17. മത്സരം 37 മിനുട്ടാണ് നീണ്ട് നിന്നത്. നേരത്തെ ഇന്തോനേഷ്യ ഓപ്പണിന്‍റെ ഫൈനലിൽ അകാനെ യമാഗൂച്ചിയോട് സിന്ധു പരാജയമേറ്റുവാങ്ങിയിരുന്നു. പുതിയ ടൂർണമെന്റിൽ മികച്ച തുടക്കമാണ് സിന്ധു കുറിച്ചത്.