പി.​വി. സി​ന്ധു ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍

Jaihind Webdesk
Friday, July 19, 2019

ഇന്തോനീഷ്യൻ ഓപ്പൺ ബാഡ്മിന്‍റൺ പ്രീ ക്വാർട്ടറിൽ ഇന്ത്യക്ക് ആഹ്ളാദവും നിരാശയും. വനിതാ വിഭാഗത്തിൽ ക്വാർട്ടറിൽ കടന്ന് പി.വി. സിന്ധു പ്രതീക്ഷ കാത്തപ്പോൾ പുരുഷ വിഭാഗത്തിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് തോറ്റു പുറത്തായി.

പ്രീ ക്വാർട്ടർ മത്സരത്തിൽ ഡെന്മാർക്കിന്‍റെ മിയ ബ്ലിച്ച് ഫെൽഡിനെയാണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ സിന്ധു കീഴടക്കിയത്. 62 മിനുട്ട് നീണ്ട മത്സരത്തിൽ ആദ്യത്തെയും മൂന്നാമത്തെയും ഗെയിം സ്വന്തമാക്കി 21-14, 17-21, 21-11 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്‍റെ ജയം.

ഹോങ്കോങ്ങ് താരത്തിനോടാണു ശ്രീകാന്ത് പ്രീക്വാർട്ടറിൽ കീഴടങ്ങിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പരാജയം. സ്‌കോർ 17-21, 19-21. വെറും 39 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ താരം അടിയറവ് പറഞ്ഞത്.

ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡികളായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടുംപ്രീ ക്വാർട്ടറിൽ തോറ്റ് പുറത്തായി. വെറും 28 മിനുട്ട് മാത്രം നീണ്ട മത്സരത്തിൽ ഇന്തോനേഷ്യൻ ജോഡികളോടു 15-21, 14-21 എന്ന സ്‌കോറിനാണ് ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടത്.