മോഹന്‍ലാല്‍ ദിലീപിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം: ഡീന്‍ കുര്യാക്കോസ്

Jaihind News Bureau
Thursday, June 28, 2018

ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് രംഗത്ത്. ഗുരുതര ആരോപണം നേരിടുന്ന ദിലീപിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കണമെന്ന് ഡീന്‍ ആവശ്യപ്പെട്ടു.

രാജ്യം നൽകിയ പരമോന്നത ബഹുമതി മോഹൻലാൽ ഒഴിയണം.  കേണൽ പദവി വ്യക്തിപരമായ പ്രസക്തി വർധിപ്പിക്കുന്നതിന് മാത്രം ഉപയോഗിക്കുന്നത് ശരിയല്ല. പരസ്യമായി കുറ്റാരോപിതനെ സംരക്ഷിക്കുന്ന ഇടതുപക്ഷ ജനപ്രതിനിധികളും രാജിവെക്കണം. ഇവരുടെ നിലപാടിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അഭിപ്രായം പറയണമെന്നും ഡീന്‍ കുര്യാക്കോസ് കാസര്‍ഗോഡ് പറഞ്ഞു.