മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ അമ്മയ്ക്കും ഫെഫ്കയ്ക്കും കത്ത് നല്‍കി

Jaihind Webdesk
Tuesday, October 22, 2019

സംവിധായകന്‍ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യര്‍ സിനിമാ സംഘടനകളെയും സമീപിച്ചു. ശ്രീകുമാര്‍ മേനോന്‍റെ ഭീഷണി സൂചിപ്പിച്ച് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും മഞ്ജു വാര്യർ കത്ത് നല്‍കി. നേരത്തെ ഡി.ജി.പിക്കും മഞ്ജു പരാതി നല്‍കിയിരുന്നു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഭീഷണി നിലനില്‍ക്കുന്നതായും തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യർ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. അതേസമയം മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാർ മേനോനും രംഗത്തെത്തി. മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിഞ്ഞതെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മഞ്ജുവിന് ഒപ്പമുണ്ടായിരുന്ന തന്നോട് ഇപ്പോള്‍ ഇങ്ങനെ പെരുമാറുന്നതിന് പിന്നിലെന്താണെന്ന് ശ്രീകുമാർ ചോദിക്കുന്നു. മഞ്ജു എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം മഞ്ജു വാര്യരുടെ പരാതിയില്‍ പോലീസ് നടപടി ആരംഭിച്ചു. പരാതി സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഡി.ജി.പി നിർദേശം നല്‍കി.