ഷിയാഗോരുവില്‍ നിന്നും ഛത്രുവിലേയ്ക്കുള്ള സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് മഞ്ജുവാര്യര്‍

Jaihind News Bureau
Thursday, August 22, 2019

ഷിയാഗോരുവില്‍ നിന്നും ഛത്രുവിലേയ്ക്കുള്ള സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് മഞ്ജുവാര്യര്‍… ഫെയ്സ്ബുക്കിലൂടെയാണ് മഞ്ജുവാര്യര്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മഞ്ജു ഉള്‍പ്പെടുന്ന 30അംഗ സംഘം ഹിമാചല്‍ പ്രദേശില്‍ എത്തിയത്. കനത്ത മഴയില്‍ സംഘം ഛത്രുവില്‍ കുടുങ്ങിപ്പോയിരുന്നു.

ഷിയാഗോരുവിലെയും ഛത്രുവിലെയും മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും മൂലം ഉണ്ടായ 6 ദിവസത്തെ ഒറ്റപ്പെടലിന് ശേഷം അര്‍ദ്ധരാത്രിയോടെ സുരക്ഷിതമായി മണാലിയില്‍ എത്തിയെന്ന് നേരത്തെ സംഘത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു പറഞ്ഞിരുന്നു.