പട്ടയനമ്പറില്‍ നടപടി വൈകിപ്പിച്ച് വില്ലേജ് ഓഫീസ് അധികൃതര്‍; ആത്മഹത്യാഭീഷണി മുഴക്കി അപേക്ഷകന്‍

Jaihind News Bureau
Tuesday, June 26, 2018

കോഴിക്കോട് മുക്കം കാരശേരി കുമാരനെല്ലൂർ വില്ലേജ് ഓഫീസിൽ അപേക്ഷകൻ ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ വൈകിട്ടാണ് സംഭവം. സ്വന്തം പേരിലുള്ള ആറ് സെന്റ് ഭൂമിയുടെ പട്ടയ നമ്പറിനായി വില്ലേജ് ഒഫീസിൽ അപേക്ഷ സമർപ്പിട്ട് നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് മരഞ്ചാട്ടി പിലാക്ക ചാലിൽ സുലൈമാൻ വില്ലേജ് ഓഫീസർക്ക് മുമ്പാകെ ആത്മഹത്യാ ഭീഷണി ഉയർത്തിയത്.

ഫയൽ നമ്പറിനു വേണ്ടി സുലൈമാൻ കഴിഞ്ഞ നാല്പതോളം ദിവസമായി കുമാരനല്ലൂർ വില്ലജ് ഓഫീസിൽ കയറിയിറങ്ങുകയാണ്. വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാത്തതതിനെ തുടർന്നാണ് സുലൈമാൻ ഇന്നലെ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്. പ്രാദേശിക രാഷ്ട്രീയ പാർടി നേതാക്കൾ സുലൈമാന് പിന്തുണയുമായെത്തി.

തുടർന്ന് പോലീസ് നടത്തിയ ചർച്ചയിൽ വെള്ളിയാഴ്ച പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് വില്ലേജ് അധികൃതർ ഉറപ്പ് നൽകിയതായി അറിയിച്ചു. തുടർന്നാണ് സുലൈമാൻ പ്രതിഷേധം അവസാനിപ്പിച്ചത്.