ജുഡീഷ്യറിയെ പോലും അട്ടിമറിയ്ക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 27, 2020

ജുഡീഷ്യറിയെ പോലും അട്ടിമറിയ്ക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡൽഹി കലാപത്തിൽ ഏറെ വൈകി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. വോട്ടിന്‍റെ തൂക്കം നോക്കിയാണ് മുഖ്യമന്ത്രി ഇപ്പോൾ പല കാര്യങ്ങളിലും പ്രതികരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് നടത്തുന്ന ഷഹീൻ ബാഗ് സ്ക്വയർ സമര പന്തലിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.