വാട്സാപ്പ് ചാരപ്രവൃത്തി: അറിയിച്ചില്ലെന്ന് ഇന്ത്യ; രണ്ടു തവണ അറിയിച്ചുവെന്ന് കമ്പനി

Jaihind News Bureau
Sunday, November 3, 2019

Whatsapp

കേന്ദ്ര സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി വാട്‌സ് ആപ്പ് വിശദീകരണം. വിവര ചോർച്ച രണ്ട് തവണ സർക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് വാട്‌സ് ആപ്പ് വിശദീകരിക്കുന്നത്. സെപ്തംബറിൽ വിവരചോർച്ച സർക്കാരിനെ അറിയിച്ചിരുന്നു. ഇസ്രയേൽ ചാര സോഫ്റ്റ് വെയർ പെഗസസ് ഉപയോഗിച്ച് 128 ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയതായി വാട്‌സ് ആപ്പ് അറിയിച്ചു. കേന്ദ്രസർക്കാരിന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. മെയ് മാസത്തിലും വിവരച്ചോർച്ചയെ കുറിച്ച് സർക്കാരിനെ അറിയിച്ചിരുന്നതായി വാട്‌സ് ആപ്പ് നേരത്തെ അറിയിച്ചിരുന്നു