ബാലയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി…

Jaihind Webdesk
Wednesday, October 3, 2018

അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്‌കറിന്‍റെ സംസ്‌കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. രാവിലെ വീട്ടിൽ അന്ത്യകർമകൾ നടത്തിയ ശേഷം 11.20ഓടെയായിരുന്നു സംസ്‌കാരം.

സുഹൃത്തുക്കളും  സഹപ്രവർത്തകരുൾപ്പെടെ ചലച്ചിത്ര സംഗീത ലോകത്തെ പ്രമുഖരും ബാലയ്ക്ക് യാത്രാമൊഴി നേരാനെത്തി. ഇന്നലെ മുതൽ ബാലഭാസ്‌കറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നുകൊണ്ടിരുന്നത്.