ഉത്തർപ്രദേശില്‍ കർഷകർക്ക് നേരെ സംഘപരിവാർ ക്രൂരത; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു | VIDEO

Jaihind News Bureau
Wednesday, February 3, 2021

ഉത്തർപ്രദേശ് സർക്കാർ കർഷകരോട് ചെയ്തത് കൊടും ക്രൂരത കാണൂ എന്ന പറഞ്ഞു പ്രചരിക്കുന്ന വീഡിയോ വൈറലാകുന്നു. യുപി ഗാസിപൂർ അതിർത്തിയിൽ കർഷകരോട് സംഘപരിവാർ കാട്ടുന്ന ക്രൂരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. ആദ്യം വൈദ്യുതി വിച്ചേദിച്ചു. പിന്നീട് കർഷകർക്ക് നൽകി വന്നിരുന്ന വെള്ളം ബലമായി തിരികെ കൊണ്ട് പോയി. വെള്ളം കൊണ്ടുപോയ ടാങ്കർ തടഞ്ഞ സ്ത്രീകളുടെ ശരീരത്തിലൂടെ ചക്രം കയറ്റിയിറക്കുന്നതാണ് വീഡിയോ.

ബ്രിട്ടീഷുകാർ പോലും ഇങ്ങിനെ ഒരു ഇന്ത്യൻ സത്രീകളോടും ചെയ്തു കാണില്ലെന്ന് ഇത് സംബന്ധിച്ച് പ്രചരിക്കുന്നു വീഡിയോടൊപ്പം പറയുന്നു.