സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫിന്‍റെ രാപ്പകല്‍ സമരം

Jaihind Webdesk
Wednesday, September 4, 2019

സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരം തുടരുന്നു. പ്രളയ പുനരധിവാസത്തിലെ സർക്കാരിന്‍റെ പരാജയം, പി.എസ്.സി പരീക്ഷാ തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സമരം. ഇന്നലെ രാവിലെ ആരംഭിച്ച സമരം ഇന്ന് രാവിലെ 10 മണിക്ക് അവസാനിക്കും.

പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്‍റെ സമ്പൂര്‍ണ പരാജയം, പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത നടപടി, പ്രളയദുരിതത്തിനിടെയും തുടരുന്ന ധൂർത്ത് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് സമരം.