വട്ടിയൂർക്കാവിന്‍റെ മനസറിഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാർ

Jaihind Webdesk
Thursday, October 3, 2019

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മോഹൻകുമാർ മണ്ഡലത്തില്‍ സുപരിചിതനാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പര്യടനത്തിനും റോഡ് ഷോയ്ക്കുമെല്ലാം വലിയ ജനപിന്തുണയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്.

കെ മുരളീധരൻ എന്ന ജനകീയനായ എം.എൽ.എയ്ക്ക് പകരക്കാരനെ തെരഞ്ഞെടുത്തപ്പോൾ യു.ഡി.എഫിന് തെറ്റിയില്ല. കെ മോഹൻ കുമാർ വട്ടിയൂർകാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് അപരിചിതനല്ല. വർഷങ്ങളോളം മണ്ഡലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച രാഷ്ട്രീയ നേതാവ് എന്നതിലുപരി ഏറെ ജനപ്രിയൻ കൂടിയാണ് കെ മോഹൻകുമാർ. സാധാരണക്കാരിൽ ഒരാളും ജനങ്ങളോട് അടുത്തു നിൽക്കുന്ന നേതാവുമാണ് അദ്ദേഹം എന്ന് ജനമനസുകൾ തന്നെ പറയുന്നു.

സംഘടനാപ്രവർത്തനം മണ്ഡലത്തിൽ ശക്തമാണെന്നതും യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. കെ മോഹൻ കുമാർ എന്ന വ്യക്തിക്ക് വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉള്ള സ്വാധീനവും അടുപ്പവും ചെറുതല്ല.
വികസനത്തിനും രാഷ്ട്രീയത്തിനും അപ്പുറം വ്യക്തിപ്രഭാവവും മണ്ഡലത്തിൽ ചർച്ചയാകുമ്പോൾ വട്ടിയൂർക്കാവ് യു.ഡി.എഫിനും സ്ഥാനാർത്ഥി കെ മോഹൻ കുമാറിനൊപ്പമാണ്.