കെ. മോഹൻകുമാർ വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു

Jaihind News Bureau
Monday, September 30, 2019

വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർഥി കെ മോഹൻകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11: 30യോടെ വരണാധികാരി അസി. ലാൻറ് റവന്യു കമ്മീഷണർ ജിയോ ടി മനോജിന് മുൻപാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. മുൻ കെ പി സി സി അധ്യക്ഷൻ വിഎം സുധീരൻ, വി എസ് ശിവകുമാർ എം എൽ എ, തമ്പാനൂർ രവി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിലും ലീഡർ കെ കരുണാകരന്‍റെ പ്രതിമയിലും പുഷ്പാർച്ചന നടത്തിയ ശേഷമാണ് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.കെ മോഹൻകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചത്. യു ഡി എഫ് പ്രവർത്തകരുടെ വൻ നിര അദ്ദേഹത്തെ അനുഗമിച്ചു. വരണാധികാരിയായ ലാന്‍ഡ് റവന്യൂ അസി.കമ്മീഷണർ ജിയോ ടി മനോജിന് മുമ്പാകെയാണ് മോഹൻകുമാർ പത്രിക സമർപ്പിച്ചത്

മണ്ഡലത്തിൽ യു ഡി എഫ് തിളക്കമാർന്ന വിജയം നേടുമെന്ന് പത്രികാ സമർപ്പണത്തിന് ശേഷം മോഹൻകുമാർ
പ്രതികരിച്ചു.

മുൻ നിയമസഭാഗം എന്ന നിലയിൽ വികസനത്തിന് മുൻതൂക്കം നൽകിയ ജനകീയനായ നേതാവാണ് കെ മോഹൻകുമാർ എന്ന് മുൻ കെ പി സി സി അധ്യക്ഷൻ വിഎം സുധീരൻ പറഞ്ഞു.

മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി വി കെ പ്രശാന്തും, ബിജെപി സ്ഥാനാർത്ഥി എസ് സുരേഷും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.