തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകി നേതാക്കൾ മണ്ഡലത്തിൽ

Jaihind News Bureau
Thursday, October 10, 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകി നേതാക്കൾ ഇന്ന് മണ്ഡലത്തിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന് വോട്ട് അഭ്യർത്ഥിച്ച് വട്ടിയൂർക്കാവിൽ എത്തും.

വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘടത്തിൽ എത്തിയതോടെ മറ്റ് മുന്നണികളെക്കാൾ ബഹുദൂരും മുന്നിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പ്രമുഖ നേതാക്കൾ മണ്ഡലത്തിൽ എത്തുന്നതോടെ പ്രചാരണത്തിന് കൊഴുപ്പേറും. സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം, കുന്നുകുഴി മണ്ഡലത്തിൽ വൈകിട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഗൗരീശപട്ടം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പര്യടനം രാത്രി 8.30ന് ആർ.സി ജംഗ്ഷനിൽ സമാപിക്കും. നാലിന് നാലാഞ്ചിറ മണ്ഡലത്തിലെ പാതിരപ്പള്ളിയിലും 5.30ന് നെട്ടയം മണ്ഡലത്തിലെ മുക്കോല ഒഴുക്കുപാറയിയെ കുടുംബയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വട്ടിയൂർക്കാവിൽ വിവിധ പൊതുയോഗത്തിൽ പങ്കെടുക്കും. കുറവൻകോണം,കുടപ്പനക്കുന്ന്, നെട്ടയം മണ്ഡലത്തിലെ പരിപാടികളിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും. 5.30ന് മെഡിക്കൽ കോളേജ് ജംഗ്ഷനിലും 6.30ന് പേരൂർക്കട ജംഗ്ഷനിലും രമേശ് ചെന്നിത്തല സംസാരിക്കും. കൂടാതെ യു.ഡി.എഫ് നേതാക്കളായ പി.ജെ ജോസഫ് എൻ.കെ പ്രേമചന്ദ്രൻ എം.പിയും മണ്ഡലത്തിൽ എത്തുന്നുണ്ട്. രാവിലെ 11ന് പേരൂർക്കടയിൽ, യു.ഡി.വൈ.എഫ് യുവജന കൺവൻഷൻ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ കുടുംബയോഗത്തിലും പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.