പാലായില്‍ നിറഞ്ഞ് ജോസ് ടോം; ഇന്ന് 11 കേന്ദ്രങ്ങളില്‍ പര്യടനം

Jaihind Webdesk
Sunday, September 15, 2019

പാലാ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ആവേശോജ്വല സ്വീകരണമാണ് മണ്ഡലത്തിലുടനീളം യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് ലഭിക്കുന്നത്. ഇന്ന് പതിനൊന്ന് കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും.

വാഹനപ്രചാരണം ആരംഭിച്ചതോടെ മണ്ഡലത്തിലെ വിവിധ മേഖലകളിലെത്തി ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് ജോസ് ടോം. പല സ്വീകരണകേന്ദ്രങ്ങളിലും സിനിമാതാരങ്ങളുടെയും ചാക്യാരുടെയും വേഷം ധരിച്ചവരുടെ പ്രദര്‍ശനങ്ങളും പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു.

തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ വിപുലമായ വരവേല്‍പാണ് യുു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് മണ്ഡലത്തിലൊട്ടാകെ ലഭിക്കുന്നത്. ഇന്ന് തുറന്ന വാഹനത്തില്‍ ഭരണങ്ങാനം പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തും.