യുഎഇയിലെ കൊറോണ : സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകളില്‍ മാറ്റമില്ല

Jaihind News Bureau
Wednesday, March 4, 2020

ദുബായ് : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പരീക്ഷകളുടെ യുഎഇ തീയതികളില്‍ മാറ്റം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച്, ഗ്രേഡ് 10, 12 പരീക്ഷകള്‍ നേരത്തെ തീരുമാനിച്ചത് പോലെ, നടക്കുമെന്ന്  പരീക്ഷകളുടെ പ്രധാന കേന്ദ്രമായ, ദുബായിലെ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ( ഐ എച്ച് എസ് ) അധികൃതര്‍ പറഞ്ഞു.  വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കര്‍ശന സുരക്ഷയും ശുചിത്വ പ്രോട്ടോക്കോളുകളും സ്‌കൂളുകള്‍ സ്വീകരിക്കുമെന്ന് , ഇന്ത്യന്‍ നയതന്ത്ര കാര്യാലയം വ്യക്തമാക്കി.