ഭാരത്ബന്ദിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പ്രകടനം

Jaihind Webdesk
Monday, September 10, 2018

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത്ബന്ദിന്‍റെ ഭാഗമായി യുഡിഎഫ് പ്രവർത്തകർ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. ഉമ്മന്‍ചാണ്ടി, എം.എം.ഹസന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. മോദിക്കെതിരായി ജനങ്ങളുടെ ആദ്യ താക്കീതാണിതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.