294 പേര്‍ക്ക് കൂടി യുഎഇയില്‍ കൊവിഡ്‌രോഗബാധ : ആകെ രോഗികള്‍ 1798

Jaihind News Bureau
Monday, April 6, 2020

ദുബായ് : യു എ ഇയില്‍ 294 പേര്‍ക്ക് കൂടി ഞായറാഴ്ച പുതുതായി കൊവിഡ് രോഗബാധ സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1798 ആയി ഉയര്‍ന്നു. ദിവസവും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. അതേസമയം, 19 പേര്‍ കൂടി ഇന്ന് രോഗവിമുക്തി നേടി.