വയനാട് കേണിച്ചിറയില്‍ വീണ്ടും കടുവയെത്തി; ഭീതി

Jaihind Webdesk
Friday, June 21, 2024

 

വയനാട്: കേണിച്ചിറയിൽ വീണ്ടും കടുവയെത്തി. കഴിഞ്ഞ ദിവസം കൊന്ന പശുവിന്‍റെ അവശിഷ്ടങ്ങൾ ഭക്ഷിക്കാനാണ് കടുവയെത്തിയത്. ഇന്ന് വൈകിട്ട് 3.45 ഓടെയാണ് കടുവയെ കണ്ടത്. കേണിച്ചിറ എടക്കാട് തെക്കേപുന്നാപ്പിള്ളിൽ വർഗീസിന്‍റെ 3 വയസ് പ്രായമുള്ള പശുവിനെ കഴിഞ്ഞ ദിവസം കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ വന്ന വീട്ടുകാരാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. ബഹളം വെച്ചതോടെ കടുവ സമീപത്തെ തോട്ടത്തിലേക്ക് ഓടി മറഞ്ഞെങ്കിലും പശുവിന് ജീവൻ നഷ്ടമായി. ഈ പശുവിന്‍റെ ജഡം ഭക്ഷിക്കാനാണ് ഇന്ന് വൈകുന്നേരം വീണ്ടും കടുവയെത്തിയത്.