ഓട്ടോ ഡ്രൈവറിന്‍റെ മരണം : സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടന്ന നിഷ്ഠൂര കൊലപാതകമെന്ന് ടി സിദ്ദിഖ്

Jaihind News Bureau
Wednesday, September 25, 2019

T-Siddique

സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടന്ന നിഷ്ഠൂര കൊലപാതകമാണ് കോഴിക്കോട് എലത്തൂരിലെ രാജേഷ് എന്ന ഓട്ടോ ഡ്രൈവറിന്‍റേത് എന്ന് ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദിഖ്.  മരണത്തിന്‍റെ യഥാർത്ഥ കാരണം ആൾക്കൂട്ട ആക്രമണത്തിൽ ഏറ്റ ഗുരുതരമായ ക്ഷതമാണ്. കൊലപാതകത്തിൽ മുഴുവൻ സിപിഎം ഗുണ്ടകളെയും അറസ്റ്റ് ചെയ്യണം എന്നും ടി. സിദ്ദിഖ് കോഴിക്കോട് ആവശ്യപെട്ടു.