വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസവുമായി ടി സിദ്ദിഖും സംഘവും

Jaihind News Bureau
Monday, August 19, 2019

വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസവുമായി കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് ടി സിദ്ദിഖും സംഘവും. വെള്ളം കയറിയ മുപ്പതോളം വീടുകളും കിണറുകളുമാണ് സംഘം ശുചീകരിച്ചത്.കിണർ വൃത്തിയാക്കുന്നതിന് വൈദഗ്ദ്ധ്യം നേടിയവരാണ് സംഘത്തിലുള്ളത്.

കോഴിക്കോട് ഡിസിസി പ്രസിഡൻറ് ടി. സിദ്ദിഖും നിരവധി പ്രവർത്തകരും ഇത്തവണ ചുരം കയറി വയനാട്ടിലെത്തിയത് ദുരിതബാധിതർക്ക് കൈതാങ്ങാവാനാണ്. വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ മുപ്പതോളം വീടുകൾ ടി സിദ്ധിഖും സംഘവും ശുചീകരിച്ചു. പ്രളയത്തിന് ശേഷം ശുദ്ധജലം ലഭ്യമാവാത്തവിധം വയനാട്ടിലെ പല വീടുകളിലെയും കിണറുകൾ മലിനമായി കിടക്കുകയായിരുന്നു. എന്നാൽ ഈ വിവരം അറിഞ്ഞ സിദ്ധിഖ് കിണർ വൃത്തിയാക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയവരുമായാണ് വയനാട്ടിലെത്തിയത്.

ഇന്നലെ വയനാട്ടിലെ കൽപ്പറ്റ ക്കടുത്തുള്ള മുണ്ടേരിയിലാണ് സംഘം ശുചീകരണം നടത്തിയത്. ഇന്നും ശുചീകരണവുമായി വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഇവർ ഉണ്ടാവും.