വോട്ട് ലക്ഷ്യമിട്ട് സി.പി.എം നടത്തിയ നീക്കം പാളി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, October 23, 2018

സ്വയം നവോത്ഥാന നായകനാവാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വോട്ട് ലക്ഷ്യമിട്ട് സി.പി.എം നടത്തിയ നീക്കം ചീറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കും വരെ സമരം നടത്തുകയാണ് കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയിൽ തന്‍റെ പ്രഥമ ദൗത്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വടകരയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നടത്തിയ  ‘സ്വസ്ഥം വടകര’ ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല  ദേവസ്വം ബോർഡിന്‍റെ സ്വത്താണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കോൺഗ്രസ് അംഗീകരിക്കുന്നില്ല. എല്ലാ വിശ്വാസികളുടേയും ക്ഷേത്രമാണ് ശബരിമലയെന്നും KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. IPട എന്ന പദവിയെ ।G ശ്രീജിത്തിനെ പോലെ മോശമാക്കിയ മറ്റൊരു ഉദ്യോഗസ്ഥൻ രാജ്യത്തില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ശബരിമലയില്‍ പോലീസ് പെരുമാറിയത്.

വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിൽ പ്രതിയായ വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്‍റെ തുടർച്ചയായ അക്രമസംഭവങ്ങളാണ് ഇന്നും വടക്കൻ കേരളത്തിൽ നടക്കുന്നത്. തന്‍റെ പാർട്ടി ആയുധം എടുക്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ കണ്ണൂരിലെ അക്രമം അവസാനിക്കും. CPM ന്‍റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക വരെ സമരം നടത്തുകയാണ് KPCC പ്രസിഡന്‍റ് എന്ന നിലയിൽ തന്‍റെ പ്രഥമ ദൗത്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ഉപവാസ സമരത്തിൽ,
പ്രചാരണ സമിതി ചെയർമാൻ കെ മുരളീധരൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ധിഖ്, എം.കെ രാഘവൻ എം.പി, പാറയ്ക്കൽ അബ്ദുള്ള എം.എൽ.എ,  മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്, ഷാനിമോൾ ഉസ്മാൻ, അഡ്വ. പി ശങ്കരൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് തുടങ്ങിയവർ പ്രസംഗിച്ചു.