കര്‍ണാടക സര്‍ക്കാരിന് ആശ്വാസം; തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

Jaihind Webdesk
Friday, July 12, 2019

Supreme-Court

കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വരുത്തി തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരാനാണ് കോടതി ഉത്തരവ്.

ചൊവ്വാഴ്ച വരെ എം.എല്‍.എമാരുടെ രാജിയിലും അയോഗ്യത സംബന്ധിച്ചും തീരുമാനമെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കര്‍ണാടക സര്‍ക്കാരിന് ആശ്വാസമായതിനൊപ്പം ബി.ജെ.പിക്ക് വന്‍ തിരിച്ചടിയുമാണ് നിലവിലെ കോടതി ഉത്തരവ്.