സ്‌കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സംരക്ഷിച്ച് കെഎസ്ടിഎ

Jaihind Webdesk
Saturday, December 1, 2018

KSTA-Peedanam-Varkala

നിർദ്ധനയായ സ്‌കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം സംഘടനയിലെ ആധ്യാപകനെ സ്‌കൂൾ അധികൃതരും പോലീസും സംരക്ഷിക്കുന്നു. വർക്കല ഗവൺമെന്റ് മോഡൽ സ്‌കുളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവം ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല.

ആധ്യാപകനിൽ നിന്നും നേരിട്ട പീഡനം സ്‌കൂളിൽ കൗണ്‌സലിംഗിന് എത്തിയവരോടാണ് വിദ്യാർത്ഥി തുറന്ന് പറഞ്ഞത്. ഇത് കൗൺസിലിംഗിന് എത്തിയവർ സ്‌കൂൾ അധികൃതരെയും ചൈൽഡ് ലൈൻ അധികൃതരേയും അറിയിച്ചു. പോലീസിനും പരാതി നൽകി. എന്നാൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് പീഡനം നടത്തിയ ആധ്യാപകന് എതിരെ ഒരു നടപടിയും സ്‌കൂൾ അധികൃതരുടേയോ പോലീസിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. സിപിഎം സംഘടനയായ കെ.എസ്.ടി.എയുടെ അംഗമായതിനാൽ പീഡനത്തിന് ഇരയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയും ആധ്യാപകനും ഒരേ സ്‌കുളിൽ തുടരുന്നു.

പീഡന വിഷയം സ്‌കൂൾ കൗൺസിലർമാരുടെ ചുമതല ഉള്ള കൊരയ്ക്കണ്ണി എൽ.പി.സ്‌കൂൾ ഹെഡ്മാസ്റ്ററെ രേഖാമുലം അറിയിച്ചിട്ടും കെ.എസ്.ടി.എ അധ്യാപകനെ ഇപ്പോഴും ഇദ്ദേഹം സംരക്ഷിക്കുന്നു. വിദ്യാർത്ഥിയുടെ പിതാവ് ചികിത്സയിൽ ആയതിനാൽ മാതാവ് വീട്ടുജോലിക്ക് പോയാണ് കുടംബം പുലർത്തുന്നത്. ഈ ദരിദ്ര സാഹചര്യം മുതലംടുത്താണ് സി.പി.എം അനുകൂല സംഘടന ആധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പച്ചത്. സ്‌കൂൾ പിടിഎ പ്രസിഡന്റ് വർക്കല മുൻസിപ്പാലിറ്റി വൈസ് ചെയർമാനും കെ.എസ്.ടി.എ അംഗവുമാണ്. സ്വന്തം സ്‌കൂളിലെ നിർധനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടും സി.പി.എമ്മിന്റെ പിന്തുണയോടെ ഈ ആധ്യാപകൻ ഇപ്പോഴും ഈ സ്‌കൂളിൽ തുടരുന്നു. വിദ്യാർത്ഥിയാകട്ടെ ഭയത്തോടെ സ്‌ക്കൂളിൽ എത്തുന്നു. മകളെ പീഡിപ്പിച്ച ആധ്യാപകൻ സ്‌കൂളിൽ തുടരുന്നതിൽ ആശങ്കയിലാണ് മാതാപിതാക്കൾ.

https://youtu.be/t8KZPCw1Qbw