ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14-08-19) അവധി

Jaihind Webdesk
Tuesday, August 13, 2019

തുടരുന്ന മഴയും വെള്ളക്കെട്ടും കണക്കിലെടുത്ത് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടർമാര്‍ നാളെ (14-08-19) അവധി പ്രഖ്യാപിച്ചത്.

കണ്ണൂരില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും പ്രൊഫഷനൽ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാദ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. അങ്കണവാടികള്‍ക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.