സോളാർ കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി; അനിൽകാന്ത് പിന്മാറുന്നു

Jaihind Webdesk
Saturday, November 10, 2018

Oommenchandy-ADGP-Anil-kanth-Pinarayi-vijayan

മുൻ മുഖ്യമന്ത്രി ഉമ്മൽ ചാണ്ടിക്ക് എതിരെ ഉള്ള ലൈംഗിക പീഡന പരാതിയിലെ അന്വേഷണത്തിൽ ഇടതു മുന്നണി സർക്കാരിന് തിരിച്ചടി. അന്വേഷണത്തിൽ നിന്നും എ.ഡി.ജി പി അനിൽ കാന്ത് പിൻമാറി. സർക്കാരിന്റെ സമ്മർദമാണ് പിൻമാറ്റത്തിന് പിന്നിലെന്നാണ് സുചന.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ഐ.എ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം കെ.സി വേണുഗോപാൽ ഉൾപ്പടെയുള്ളവരെ കള്ള കേസിൽ കുടുക്കാനുള്ള ഇടതു സർക്കാർ നീക്കത്തിന്നാണ് തുടർച്ചയായി തിരിച്ചടി ഉണ്ടാകുന്നത്. സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾക്ക് എതിരെ സർക്കാർ അന്വേഷണം പ്രഖാപിച്ചിരുന്നു. എന്നാൽ നിയമ ഉപദേശത്തെ തുടർന്ന് സർക്കാർ അന്വേഷണത്തിൽ നിന്ന് പിൻമാറി.

തുടർന്ന് സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയും അന്വേഷണത്തിന് കാരണമായി.ഡിജിപി ലോക് നാഥ് ബെഹ്‌റ ഐ ജി ദിനേശ് കശ്യപ് എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. കേസ് നിലനിൽക്കില്ലെന്ന് ചുണ്ടിക്കാട്ടി ഇരുവരും അന്വേഷണത്തിൽ നിന്ന് പിൻമാറി. തുടർന്നാണ് എ.ഡി.ജി.പി അനിൽ കാന്തിന് അന്വേഷണ ചുമതല കൈമാറിയത്. കേസ് നിലനിലക്കില്ലെന്ന് ബോധ്യമായ അനിൽ കാന്ത് അന്വേഷണ ചുമതലയിൽ നിന്നും ഒഴിവാക്കണമന്നാവശ്യപ്പെട്ട് ഡി.ജി.പി ലോക് നാഥ് ബെഹറയ്ക്ക് കത്ത് നൽകിയത്. കേസ് നിലനിൽക്കില്ലെന്നും കത്തിൽ ചുണ്ടിക്കാട്ടുന്നു. അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥനെ ഇതു വരെ ചുമതലപെടുത്തിയിട്ടില്ല. സർക്കാരിന്റെ സമ്മർദം കാരണമാണ് അന്വേഷണ ഉദ്യോഗസ്ഥർ പിൻമാറുന്നത്. കള്ളക്കേസാണ് എന്ന് ബോധ്യമാണെന്നും കേസ് നിലനിലക്കില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാകുന്നത്. ഇതോടെ ഉമ്മൻ ചാണ്ടിയെ കള്ളക്കേസിൽ കുടുക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നീക്കങ്ങൾക്ക് തുടർച്ചയായി തിരിച്ചടി നേരിടുകയാണ്.

https://www.youtube.com/watch?v=EFGh0CmdJ0U