സിയാച്ചിനിലെ സൈനികരുടെ ജീവിതം ഇങ്ങനെയൊക്കെയാണ്; വീഡിയോ കാണാം; ചുറ്റിക കൊണ്ട് അടിച്ചിട്ടും പൊട്ടാത്ത മുട്ട, ജ്യൂസിന്റെ കട്ട…

Jaihind Webdesk
Sunday, June 9, 2019

ലോകത്തെ ഏറ്റവും കഠിനമേറിയതും ഉയരമേറിയതുമായ സൈനിക പോസ്റ്റാണ് സിയാച്ചിനിലേത്. മൈനസ് 40 മുതല്‍ 70 ഡിഗ്രിവരെയാണ് ഇവിടുത്തെ സാധാരണ താപനില. സാധാരണ മലയാളികള്‍ക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ് സിയാച്ചിനിലെ അതിശൈത്യം. അവിടുത്തെ സൈനികര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ട്രെന്റ്.

മൂന്ന് സൈനികര്‍ തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ചില കാര്യങ്ങളുടെ ഉദാഹരണമാണ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജ്യൂസ് ഒരു പാക്കറ്റ് പൊട്ടിക്കുമ്പോള്‍ കിട്ടുന്നത് ഒരു വലിയ ഐസ് കട്ട. മുട്ട പൊട്ടിക്കാനായി ചുറ്റിക കൊണ്ട് ശക്തിയായി അടിക്കുമ്പോഴും പൊട്ടാത്ത മുട്ട. ഉരുളക്കിഴങ്ങിന്റെയും മറ്റ് ആഹാരവസ്തുക്കളുടെയും അവസ്ഥയും മറ്റൊന്നല്ല. വീഡിയോ കാണാം…