ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍ മൂന്നാംദിവസം തുടരുന്നു; ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൂടി കൊല്ലപ്പെട്ടു

Jaihind Webdesk
Sunday, March 3, 2019

ഹന്ദ്വാര: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരെ ഒഴിപ്പിക്കാനുള്ള ഏറ്റുമുട്ടല്‍ മൂന്നാംദിനവും തുടരുന്നു. ഏറ്റുട്ടലില്‍ വെടിയേറ്റു പരിക്കേറ്റ ജവാന്‍ മരിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റത്.
ഇന്നലെ മാത്രം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ പത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പത്ത് നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു. ഏറ്റുട്ടലില്‍ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടലിനു ശേഷം നടത്തിയ തെരച്ചിലില്‍ തീവ്രവാദികള്‍ സുരക്ഷാ സൈനികര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.