ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി തള്ളി

Jaihind Webdesk
Monday, May 6, 2019

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് അന്വേഷണ സമിതിയുടെ ക്ലീന്‍ചിറ്റ്. അന്വേഷണ സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്‍ ജീവനക്കാരിയാണ് പരാതി ഉന്നയിച്ചത്. പീഡന ആരോപണത്തില്‍ കഴമ്പില്ലെന്നുപറഞ്ഞാണ് സമിതി പരാതി തള്ളിയത്.