നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് : മരണം ക്രൂരമായ മർദ്ദനം മൂലമെന്ന് റിമാന്‍റ് റിപ്പോർട്ട്

Jaihind Webdesk
Thursday, July 4, 2019

Nedumkandam-custodymurdercase

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിലെ റിമാന്‍റ് റിപ്പോർട്ട് പുറത്ത്. രാജ്കുമാറിന്‍റെ മരണം ക്രൂരമായ മർദ്ദനം മൂലമെന്ന് റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം അറസ്റ്റിലായ എസ്‌ഐ സാബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. കൂടുതൽ പേരുടെ അറസ്റ്റിനും ഇന്ന് സാധ്യതയുണ്ട്. അതിനിടെ വീഴ്ചകൾ നേരിട്ട് മനസിലാക്കാൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഇന്ന് പീരുമേട്ടിൽ പരിശോധന നടത്തും. അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.