രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ : രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, March 27, 2019

Ramesh-Chennithala

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ ആവശ്യം നേതൃത്വം പരിഗണിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭരണ സംവിധാനം സർക്കാർ ദുരുപയോഗപ്പെടുത്തുകയാണ്.

പെരുമാറ്റ ചട്ടം നിലവിലുള്ളപ്പോൾ പാലിക്കേണ്ട നടപടികൾ സർക്കാർ മറക്കുന്നുവെന്നും ഇത് സംബന്ധിച്ച് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് ഇന്ന് തന്നെ പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para